News

പെറുക്കി കൊണ്ടുപോയവർ പെടും; ലോറി അപകടത്തിൽ പെട്ട് നഷ്ടപ്പെട്ടത് 97 പെട്ടി മദ്യം; പൊലീസിന് ലഭിച്ചത് 40 പെട്ടി മാത്രം

23 December 2022 , 3:02 PM

 

കോഴിക്കോട് : ഫറോക്ക് പഴയപാലത്തില്‍ മദ്യലോറി അപകടത്തിൽപ്പെട്ട് നഷ്ടപ്പെട്ടത് 97 പെട്ടി മദ്യം. വാഹനം ഓടിച്ചവരാണ് പൊലീസിന് പരാതി നല്‍കിയത്. നഷ്ടപ്പെട്ടതില്‍ 40 പെട്ടി മദ്യം മാത്രമാണ് ഫറോക്ക് പൊലീസിന് സംഭവ ദിവസം ലഭിച്ചത്.ഓരോ പെട്ടിയിലും 24 കുപ്പി വീതം മദ്യമാണ് ഉണ്ടായിരുന്നത്. സംഭവവത്തില്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ഫറോക്ക് പൊലീസ് കൊല്ലം വെയര്‍ ഹൗസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ മൊഹാലിയില്‍ നിര്‍മ്മിച്ച മദ്യമാണിത്.ചൊവ്വാഴ്ച്ച രാവിലെയാണ് മദ്യലോറി ഫറോക്ക് പഴയപാലം കടക്കുന്നതിനിടെ കമാനത്തില്‍ ഇടിച്ചത്. തുടർന്ന് 97 കേസ് മദ്യം റോഡിൽ വീഴുകയായിരുന്നു. ലോറി നിർത്താതെ പോയതിനെ തുടർന്ന് റോഡിൽ വീണ മദ്യ കുപ്പികളിൽ പൊട്ടാത്ത കുപ്പികൾ നാട്ടുകാർ എടുത്തുകൊണ്ട് പോയി. അവേശേഷിച്ച മദ്യകുപ്പികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.