News

13കാരനെ ലൈംഗികമായി പീഡിപ്പിച്ച 72 കാരൻ അറസ്റ്റിൽ: സംഭവം കൊല്ലത്ത്

21 February 2023 , 9:17 AM

 

കൊല്ലം: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച 72-കാരന്‍ അറസ്റ്റിൽ. കൊല്ലം കുരീപ്പുഴ സെമിനാ മന്‍സിലില്‍ അബൂബക്കറാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കുട്ടിയെ പരിചയം മുതലെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ലൈംഗികമായി പീ‍ഡിപ്പിക്കുകയും പുറത്തുപറയല്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടി മൊഴി നൽകി. പിന്നീടും ഇയാള്‍ സമാനരീതിയില്‍ ഉപദ്രവിക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് കുട്ടി വിവരം വീട്ടില്‍ അറിയിച്ചത്. തുടര്‍ന്ന് മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം വെസ്റ്റ് പോലീസില്‍ മൊഴി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍പോലീസ് അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.