News

ചേര്‍ത്തലയില്‍ ആറു വയസുകാരനെ ലൈംഗീകപീഡനത്തിനിരയാക്കി: 24കാരന് 17 വര്‍ഷം കഠിനതടവ്

06 August 2023 , 4:44 PM

 

ആലപ്പുഴ: ആറുവയസുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 24 കാരന് പതിനേഴു വര്‍ഷം കഠിനതടവ്. ചേര്‍ത്തല പോലീസ് 2017 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ്  ചേര്‍ത്തല വെളിയില്‍ പറമ്പില്‍ വീട്ടില്‍ അശോകന്‍ മകന്‍ അഖില്‍ ആണ് ഇപ്രകാരം ശിക്ഷിക്കപ്പെട്ടത്. ആലപുഴ സ്‌പെഷ്യല്‍ കോടതി  ജഡ്ജ് ആഷ്. കെ.ബാല്‍ ആണ് വിധി പ്രസ്താവിച്ചത്. നിരന്തരം കുട്ടിയുടെ വീടിനു അടുത്ത് ആളൊഴിഞ്ഞ വീട്ടില്‍ നിരന്തരം വിളിച്ചു കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയെന്നും മൊബൈല്‍ ഫോണില്‍ അശ്ലീല പടങ്ങള്‍ കാണിച്ച കൊടുക്കുമായിരുന്നെന്നുമായിരുന്നു കേസ്. കുട്ടിക്കുണ്ടായ ശാരീരിക അസ്വസ്ഥത കണ്ട് അമ്മ അന്വേഷിച്ചപ്പോഴാണ് ഈ വിവരം മനസിലായതും പരാതിപെട്ടതും.
, പോക്‌സോ നിയമപ്രകാരം 10 വര്‍ഷ o കഠിനതടവും 50,000/- രൂപയും | ഇന്ത്യന്‍ പീനല്‍ കോഡ് 377 പ്രകാരം 7 വര്‍ഷം കഠിനതടവും 25,000/- രൂപയും ആണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് 10 വര്‍ഷം തടവ് അനുഭവിക്കുന്നതു കൂടാതെ പിഴ ഒടുക്കാത്ത പക്ഷം കൂടുതല്‍ തടവുശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സീമ , അഡ്വ രോഹിത് തങ്കച്ചന്‍ എന്നിവര്‍ ഹാജരായി




ആലപ്പുഴ ജില്ലയിലെ വാര്‍ത്തകള്‍ വാട്‌സാപ്പില്‍ ലഭിക്കാനായി
https://chat.whatsapp.com/HxVd3ChhpzJIh9vKKHMX8X
ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഗ്രൂപ്പില്‍ അംഗമാകുക
06-08-2023