News

സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധി; തീരുമാനം ഇന്നുണ്ടായേക്കും

10 January 2023 , 9:24 AM

 

ആശ്രിത നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളും ഇന്നത്തെ യോഗത്തിൽ  ഉണ്ടായേക്കും. ആശ്രിത നിയമനം പരിമിതപ്പെടുത്താനാണ് സർക്കാർ തീരുമാനം.

സംസ്ഥാനത്തെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനി അവധി നൽകുന്നത് സംബന്ധിച്ച് ഇന്ന്. സർക്കാർ സർവീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. ചീഫ് അഡീഷണൽ സെക്രട്ടറിയാണ് യോഗം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺലൈനായാണ് യോഗം. നാലാം ശനി അവധിയാക്കാൻ തന്നെയാണ് സർക്കാർ ആലോചന. ഇതിനായി രാവിലത്തേയും വൈകീട്ടത്തേയും സമയക്രമത്തിൽ മാറ്റം വരും. സർവീസ് സംഘടനകളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ  തീരുമാനം ഉണ്ടാവുക എന്നാണ് അറിയുന്നത്. ആശ്രിത നിയമനവുമായി ബന്ധപ്പെട്ട ചർച്ചകളും ഇന്നത്തെ യോഗത്തിൽ  ഉണ്ടായേക്കും. ആശ്രിത നിയമനം പരിമിതപ്പെടുത്താനാണ് സർക്കാർ തീരുമാനം. ജീവനക്കാരൻ മരണപ്പെട്ടാൽ ഒരു വർഷത്തിനകം ഉണ്ടാകുന്ന ഒഴിവുകളിൽ ആശ്രിത നിയമനം നടത്താം. അല്ലാത്തപക്ഷം പത്ത് ലക്ഷം രൂപയുടെ ധനസഹായം നൽകുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്.