News

കാസര്‍ഗോഡ് ബേക്കൂര്‍ സ്‌കൂളില്‍ പന്തല്‍ തകര്‍ന്ന് 30 കുട്ടികള്‍കള്‍ക്ക് പരുക്കേറ്റ സംഭവം; ആറ് പേര്‍ അറസ്റ്റില്‍

22 October 2022 , 12:07 PM

 

കാസര്‍ഗോഡ്: ബേക്കൂര്‍ സ്‌കൂളില്‍ പന്തല്‍ തകര്‍ന്ന സംഭവത്തില്‍ ആറ് പേര്‍ ആദ്യം അറസ്റ്റിലായിരുന്നു. ഇപ്പോള്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കരാറുകാരായ അഹമ്മദ് അലി, അബ്ദുള്‍ ബഷീര്‍, ഒരു തൊഴിലാളിയുമാണ് അറസ്റ്റിലായത്.
മഞ്ചേശ്വരം ഉപജില്ല മത്സരത്തിനിടെയാണ് പന്തല്‍ തകര്‍ന്നു വീണത്. 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. പന്തലിന്റെ മുകള്‍ ഭാഗം ഇരുമ്പ് ഷീറ്റുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. കുട്ടികള്‍ക്ക് തലയ്ക്കും മുഖത്തും മുറിവ് പറ്റിയിട്ടുണ്ട്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ചില കുട്ടികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയിരുന്നു. നിര്‍മാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ചെറിയ കുട്ടികളുള്‍പ്പെടെയുള്ളവര്‍ പരിപാടി സ്ഥലത്തുണ്ടായിരുന്നു. അതിന്റെ ഗൗരവം കണക്കിലെടുക്കാതെ പന്തല്‍ അശ്രദ്ധമായി നിര്‍മ്മിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഭവ സ്ഥലം കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടങ്ങുന്ന ഉന്നത സംഘം സന്ദര്‍ശിച്ചിരുന്നു. ചികിത്സ തേടുന്ന കുട്ടികളെ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള സംഘവും സന്ദര്‍ശിച്ചെന്നാണ് വിവരം. സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.