News

വേളാങ്കണ്ണിക്ക് പോയ തീര്‍ത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞ് 3 പേർ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു

02 April 2023 , 8:00 AM

 

തൃശ്ശൂർ: വേളാങ്കണ്ണിക്ക് പോയ തീര്‍ത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞ് 3 പേർ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഒല്ലൂരില്‍ നിന്നും വേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്.
നെല്ലിക്കുന്ന് സ്വദേശികളായ 3 പേരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ മന്നാര്‍കുടിയില്‍ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.
        തഞ്ചാവൂരിന് സമീപം ഒറത്തനാട് വച്ചാണ്  അപകടമുണ്ടായത്. ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. 55 വയസ്സുള്ള ഒരു സ്ത്രീയും, എട്ടു വയസ്സുള്ള ഒരു കുട്ടിയും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. അപകട സമയത്ത് ബസ്സിനുള്ളില്‍ 51 യാത്രക്കാര്‍ ഉണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
     പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഒരു ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പട്ടിക്കാടുള്ള കെ.വി. ട്രാവല്‍സ് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.