education

പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസള്‍ട്ട് നാളെ

25 September 2022 , 9:11 AM

 

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസള്‍ട്ട് സെപ്റ്റംബര്‍ 26ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുളള വിദ്യാര്‍ത്ഥി പ്രവേശനം സെപ്റ്റംബര്‍ 26ന് രാവിലെ 10 മണി മുതല്‍ സെപ്റ്റംബര്‍ 27ന് വൈകിട്ട് 5 മണി വരെയുള്ള സമയപരിധിയ്ക്കുള്ളില്‍ നടത്തും. അലോട്ട്മെന്റ് വിവരങ്ങള്‍ ബൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.