News

പെണ്‍കുട്ടിയെ കൈനകരി ടെര്‍മിനലില്‍ വച്ച് പീഡിപ്പിച്ചു: 23കാരന്‍ അറസ്റ്റില്‍

13 August 2023 , 4:14 PM

 

ആലപ്പുഴ:  വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 23കാരന്‍ അറസ്റ്റില്‍.  ആലപ്പുഴ മുനിസിപ്പല്‍ ബീച്ച് വര്‍ഡില്‍ ദേവസ്വം പറമ്പില്‍ അന്‍സാരി മകന്‍ 23 വയസുള്ള അന്‍വറിനെയാണ് നെടുമുടി പോലീസ് അറസ്‌റ് ചെയ്തു.
05/08/23 ലാണ് കേസിനാസ്പദമായ സംഭവം. അമ്പലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയെ പ്രതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. അമ്പലപ്പുഴ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരവെ  സംഭവം നടന്നത് നെടുമുടി കൈനകരി ടെര്‍മിനലില്‍ വെച്ച് ആയതിനാല്‍ നെടുമുടി പോലീസിന് കേസ് കൈമാറുകയായിരുന്നു.
അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി. നായരിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ അറസ്റ്റുചെയ്തു.
പ്രതി മുന്‍പും സമാനമായ രീതിയില്‍ കണ്ണൂര്‍ സ്വദേശി പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി വിളിച്ചിറക്കി രജിസ്റ്റര്‍ മാര്യേജ് ചെയ്ത ശേഷം നിലവില്‍ വേര്‍പെട്ട് കഴിയുകയാണ്. കഞ്ചാവ് കേസുകളിലും പ്രതിയായ അന്‍സാരിയെ നെടുമുടി പോലീസാണ് അറസ്‌റ് ചെയ്തത്.
നെടുമുടി ISHO സുരേഷ്‌കുമാര്‍, SI രാജേഷ്.എന്‍, SCPO മാരായ രഞ്ജിത്ത്.R , ബിന്ദു പണിക്കര്‍,ജോബി, മുരളി മനോജ് ,അരുണ്‍ കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.