News

2022 കേരളത്തിന് 'മഴ വർഷം'

01 January 2023 , 5:24 AM

 

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് 2022 ൽ ലഭിച്ചത്  2,896.1 മില്ലീമീറ്റർ മഴ (സാധാരണ ലഭിക്കേണ്ടത് 2,894.5 മില്ലീമീറ്റർ).

 

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്   ഇടുക്കി ജില്ലയിൽ  ( 3,698 മില്ലീമീറ്റർ), കാസർകോട് (3529.3 മില്ലീമീറ്റർ)  ജില്ലകളിൽ.

 

ഏറ്റവും കുറവ് തിരുവനന്തപുരം  (1,760മില്ലീമീറ്റർ), പാലക്കാട്‌ ( മില്ലീമീറ്റർ) ജില്ലകളിൽ.

 

ഇടുക്കി, കാസർകോട് എറണാകുളം, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.

 

ഇന്നലെ അവസാനിച്ച തുലാവർഷ സീസണിൽ ഇത്തവണ  ലഭിക്കേതിനേക്കാൾ 3% മാത്രം കുറവ്.

 

2022 ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയുള്ള തുലാവർഷത്തിൽ സീസണിൽ  492 മില്ലിമീറ്റർ  മഴ ലഭിക്കേണ്ട സ്ഥാനത്തു  ലഭിച്ചത് 476.1 മില്ലിമീറ്റർ.

 

ഏറ്റവും കൂടുതൽ മഴ പത്തനംതിട്ട ജില്ലയിൽ ( 859 മില്ലിമീറ്റർ, 37% കൂടുതൽ. ഏറ്റവും കുറവ് മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ ( 231.3മിമീ ,41% കുറവ് )

 

പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിൽ സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.