News

പാലക്കാട് കോട്ടായിയിൽ ബൈക്ക് അപകടത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചു

19 February 2023 , 8:08 AM

 

 

പാലക്കാട്: ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കോട്ടായി കുന്നു പറമ്പ് ചെറുകുളം വീട്ടില്‍ ശരത് (20), മുല്ലക്കര വീട്ടില്‍ സഞ്ജയ് ( 21 ) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

കോട്ടായി ഭാഗത്ത് നിന്ന് മുല്ലക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി കോട്ടായി പെരുംകുളങ്ങരക്ക് സമീപം മതിലിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

തലയ്ക്ക് ക്ഷതമേറ്റ ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.