News

കണ്ണൂരില്‍ അച്ഛന്റെ വെട്ടേറ്റ് 19കാരന് ഗുരുതര പരുക്ക്

19 February 2023 , 3:49 PM

 

കണ്ണൂര്‍: പരിയാരത്ത് അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്ക്. കോരന്‍പീടികയിലെ ഷിയാസ്(19)നെയാണ് പിതാവ് അബ്ദുല്‍ നാസര്‍ മുഹമ്മദ്(51) വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അതിക്രമമുണ്ടായത്. കാലിനും കൈകള്‍ക്കും ഉള്‍പ്പെടെ വെട്ടേറ്റ ഷിയാസിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടന്നതിന് പിന്നാലെ പരിയാരം പൊലീസില്‍ വിവരമറിയിച്ചെങ്കിലും പൊലീസെത്തിനാല്‍ വൈകിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.