News

പത്തൊമ്പത്കാരിയ്ക്ക് പീഡനം: പീഢനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച ബസ് ഡ്രൈവര്‍ പിടിയിലായി

29 April 2023 , 4:08 PM

 

കാസര്‍കോട്:പത്തൊമ്പത് കാരിയെ വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച ബസ് ഡ്രൈവര്‍ പിടിയിലായി. കാഞ്ഞങ്ങാ പാണത്തൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറും കോളിച്ചാല്‍ പതിനെട്ടാം മൈല്‍ സ്വദേശിയുമായ റെനില്‍ വര്‍ഗീസിനെ (39 )യാണ് രാജപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ. കാളിദാസ് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ മാനഭംഗ കേസടക്കം അഞ്ച് ക്രിമിനല്‍ കേസുകള്‍ രാജപുരം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബസില്‍ സ്ഥിരമായി കയറിയിരുന്ന പരാതിക്കാരിയുടെ ഫോണ്‍ നമ്പര്‍ കൈക്കലാക്കിയാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു വെന്നാണ് കേസ്.

റെനില്‍ വര്‍ഗീസ് വിദ്യാര്‍ത്ഥിനിയെ കൊണ്ട് പോയ കാര്‍
കണ്ടെത്തുന്നതിനായും അന്വേഷണം നടക്കുന്നുണ്ട്. റാണിപുരം റോഡിലെ ക്യാര്‍ട്ടേഴ്‌സിലും വീട്ടിലും കാറിലും ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ വച്ച് പീഡനത്തിനിരയാക്കിയെന്നു പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്. ഇയാളുടെ വലയില്‍ കൂടുതല്‍ സ്ത്രീകള്‍ പെട്ടിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.

12 വര്‍ഷം മുമ്പ് കാമുകനൊപ്പം സംസാരിച്ചിരുന്ന ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി തീയേറ്ററിനകത്ത് വച്ച് പീഡിപ്പിച്ച കേസിലും പ്രതിയാണ് ഇയാള്‍. ഈ കേസില്‍ ഇയാള്‍ തടവ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അറസ്റ്റിലാ പ്രതിയെ 14 ദിവസത്തേക്ക് ഹോസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു.