News

പതിനെട്ടുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

Kannur Reporter

18 August 2022 , 11:48 AM

 

കണ്ണൂര്‍: പതിനെട്ട് വയസുകാരന്‍ വീടിനടുത്ത പറമ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍. കൂറുമാത്തൂര്‍ കൂനത്തെ ബാബു- ശ്രീജ ദമ്പതികളുടെ മകന്‍ പുളുക്കൂല്‍ വീട്ടില്‍ ജിബിന്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. കുറുമാത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ് ടു വിജയിച്ച ജിബിന്‍ ബിരുദ പഠനത്തിന് ചേരാനുള്ള ശ്രമത്തിലായിരുന്നു. പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇന്നലെ പന്നിയൂരില്‍ എം.എ ബേബി പങ്കെടുത്ത സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസ് ഉദ്ഘാടന പരിപാടിയില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. ഏക സഹോദരി ജിസ്ന. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.