News

അർജന്റീനയുടെ വിജയാഘോഷത്തിനിടെ 17കാരൻ കുഴഞ്ഞുവീണ് മരിച്ചു

19 December 2022 , 7:15 AM

 

 

 

കൊല്ലം: ഫുട്ബോൾ ലോകകപ്പ് അർജന്റീന നേടിയതിന്റെ വിജയാഘോഷങ്ങൾക്കിടെ 17കാരൻ കുഴഞ്ഞു വീണ് മരിച്ചു. കൊല്ലത്താണ് ദാരുണസംഭവമുണ്ടായത്. 

 

കോട്ടയ്ക്കൽ സ്വദേശിയായ അക്ഷയ് ആണ് മരിച്ചത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ ആഘോഷത്തിനിടെയായിരുന്നു അന്ത്യം.