Sports

ഖത്തർ ലോകകപ്പിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പാടാൻ ഭാഗ്യശാലികളായ 1600 പേർക്ക് അവസരം, വിമാനടിക്കറ്റ് അടക്കം എല്ലാ ചിലവുകളും സൗജന്യം

Shibu padmanabhan

08 November 2022 , 2:35 PM

 

Shibu Padmanabhan

ദോഹ: 2022 ഫിഫ ലോകകപ്പിന് 1,600 പേരെ ഉദ്ഘാടന ചടങ്ങിൽ പാടാൻ ഖത്തറിലേക്ക് ക്ഷണിക്കുന്നു. ലോകകപ്പ് യോഗ്യത നേടിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ അസുലഭ അവസരം കൈവന്നിരിക്കുന്നത്. വിമാനടിക്കറ്റ് അടക്കം എല്ലാ ചെലവുകളും നൽകി റിക്രൂട്ട് ചെയ്യാനുള്ള പദ്ധതിയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു..

 

ഇതുവഴി ഖത്തറിൽ എത്തുന്നവർക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും രാജ്യത്ത് തങ്ങാനും ലോകകപ്പിനെയും ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെയും കുറിച്ചുള്ള പോസിറ്റീവ് കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാനും കഴിയും.

നവംബർ 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിനു മുൻപുള്ള, അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഫാൻ തീം വിഭാഗമെന്ന ചടങ്ങിന്, 32 ടീമുകളിൽ നിന്നും ഫാൻസിനെ ആവശ്യമാണ്. അവർ ഓരോരുത്തരും തങ്ങളുടെ രാജ്യത്തിന്റെ പ്രത്യേകമായ ഒരു ഗാനം അവതരിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.