News

പട്ടാള വണ്ടി കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികർക്ക് ദാരുണാന്ത്യം.

23 December 2022 , 5:27 PM

 

നോർത്ത് സിക്കിമിലെ സേമയിലാണ് അപകടമുണ്ടായത്. 

സിക്കിമിൽ പട്ടാള ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 സൈനികർക്ക്  ദാരുണാന്ത്യം. നോർത്ത് സിക്കിമിലെ സേമയിലാണ് അപകടമുണ്ടായത്. പരുക്കേറ്റ നാല് പേരെ ഹെലികോപ്ടറിൽ ആശുപത്രിയിലേക്ക് മാറ്റി. ചൈനയുമായി അതിർത്തി പങ്കിടുന്ന നോർത്ത് സിക്കിം മേഖലയിലാണ് സെമ. ചാറ്റൻ മേഖലയിൽ നിന്ന് താങ്ങുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനികവാഹനങ്ങളിൽ ഒന്ന് മലയിടുക്കിലെ ചെരിവിൽ നിന്ന് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചുവെന്നും പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമാണ് വിവരം. സൈനികരുടെ വിയോഗത്തിൽ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുശോചിച്ചു. പരുക്കേറ്റവർ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.