News

തൃശ്ശൂരിൽ സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി 15 പേർക്ക് പരിക്ക്

19 November 2022 , 9:53 AM

 

തൃശൂർ: ദേശീയ പാതയിൽ പട്ടിക്കാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്കു പരിക്കേറ്റു. രാത്രി 12.30നു പട്ടിക്കാട് സെന്ററിലെ അടിപ്പാതയ്ക്കു മുകളിലെ മേൽപാത അവസാനിക്കുന്ന ഭാഗത്തായിരുന്നു അപകടം. കൊല്ലത്തു നിന്നു പഴനിയിലേക്കു പോയ ബസ് നിയന്ത്രണം വിട്ട് ആറുവരിപ്പാതയുടെ നടുവിലെ ഡിവൈഡറിലും പോസ്റ്റിലും ഇടിച്ച ശേഷം തൃശൂർ ഭാഗത്തേക്കുള്ള റോഡിലെത്തിയാണു നിന്നത്. ഡിവൈഡറും പോസ്റ്റും തകർന്നു. ബസിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. മുൻഭാഗത്തെ ചില്ല് പൂർണ്ണമായും തകർന്നു. പരിക്കേറ്റ യാത്രക്കാരെ ജനറൽ ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.