News

ആശങ്കയുടെ 141.05 അടി; മുല്ലപ്പെരിയാറിൽ രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

One Minute news

14 December 2022 , 9:23 AM

 

മുല്ലപ്പെരിയാർ ജലനിരപ്പ് 141.05 അടിയായി രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്‌നാട്. മുല്ലപ്പെരിയാർ    

വീണ്ടും ജലനിരപ്പ് ഉയർന്നതോടെയാണ് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയത്. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ വ്യഷ്ടിപ്രദേശത്ത് ഇന്നലെ ശക്തമായ മഴ പെയ്തിരുന്നതിനാൽ. നിലവിൽ സെക്കൻഡിൽ ഏകദേശം 4000 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. എന്നാൽ  തമിഴ്‌നാട് കൊണ്ടുപോകുന്നത് 511 ഘനയടി വെള്ളം മാത്രമാണ്. പരമാവധി സംഭരണ ശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ തുറക്കപ്പെടും ഇതിൻ്റെ ഭാഗമായി പെരിയാറിൻ്റെ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  റൂൾ കർവ് പരിധി അവസാനിച്ചതോടെ സുപ്രീംകോടതി നിജപ്പെടുത്തിയ പരമാവധി സംഭരശേഷിയായ 142 അടിയിൽ ജലനിരപ്പ് നിലനിർത്തുവനാണ് തമിഴ്‌നാടിൻ്റെ ശ്രമം. ഷട്ടറുകൾ തുറന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ പൂർത്തിയാക്കിയതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.