News

121-ാമത് കോട്ടയം മത്സര വള്ളംകളി ഒക്ടോബര്‍ 29ന്

26 October 2022 , 9:32 AM

 

കോട്ടയം: 121ാമത് കോട്ടയം മത്സര വള്ളംകളി ഒക്ടോബര്‍ 29ന് മീനച്ചിലാറ്റിലെ താഴത്തങ്ങാടിയില്‍ നടക്കും. കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സില്‍, കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. സിബിഎല്‍ മത്സരത്തിന്റെ ഭാഗമായി നടന്നതിനാല്‍ 20l9ല്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം മാത്രമായി മാറിയിരുന്നു. ഇത്തവണ ചുണ്ടന്‍ ഇതര വള്ളങ്ങളുടെ മത്സരവുമുണ്ടാകുമെന്നാണ് ജലോത്സവ പ്രേമികളുടെ പ്രതീക്ഷ.