News

വര്‍ക്കലയില്‍ പത്താംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

10 January 2023 , 3:31 PM

 


തിരുവനന്തപുരം: സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയശേഷം പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആര്യകൃഷ്ണയാ (16)ണ്  മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു കുട്ടിയെ മൂത്ത സഹോദരന്‍ കണ്ടത്. വര്‍ക്കല പുത്തന്‍ചന്തയിലാണ് സംഭവം. ജയകൃഷ്ണന്‍, രത്‌നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആര്യ കൃഷ്ണ. ഇവര്‍ക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. പഠിക്കാന്‍ മിടുക്കിയായ ആര്യ കൃഷ്ണയ്ക്ക് ക്രിസ്മസ് പരീക്ഷയില്‍ മാര്‍ക്ക് കുറവായിരുന്നുവെന്നും ഇതിന്റെ വിഷമത്തിലാണ് കുട്ടി വീട്ടിലേക്ക് പോയതെന്നുമാണ് അധ്യാപകരില്‍ നിന്നും പിടിഎ അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. കുട്ടിയുടെ മാതാപിതാക്കള്‍ പഴയചന്ത ജംഗ്ഷനില്‍ പച്ചക്കറി കട നടത്തുന്നവരാണ്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വര്‍ക്കല പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.