News

ശ്രീകണ്ഠപുരത്ത് വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്ന കേസിൽ പത്താംക്ലാസുകാരൻ പിടിയിൽ

28 January 2023 , 12:28 AM

 

 

കണ്ണൂർ: പകൽസമയത്ത്‌ വീട് കുത്തിത്തുറന്ന് 87,200 രൂപയും രണ്ടരപ്പവന്റെ സ്വർണാഭരണവും മോഷ്ടിച്ച കേസിൽ പത്താം ക്ലാസുകാരനെ ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി.സുരേശനും എസ്.ഐ. കെ.വി.രഘുനാഥും ചേർന്ന് അറസ്റ്റ് ചെയ്തു.

 

പൊടിക്കളം കക്കാട്ടുവയലിലെ ഒന്നാംകണ്ടിപ്പറമ്പിൽ ദാക്ഷായണിയുടെ വീട്ടിലാണ് കഴിഞ്ഞ 17-ന് കവർച്ച നടത്തിയത്. കവർച്ചയ്ക്കുശേഷം കോഴിക്കോട്ടേക്ക് പോകുന്നുവെന്നു പറഞ്ഞ് സ്ഥലംവിടുകയായിരുന്നു. സീനിയർ സി.പി.ഒ.മാരായ കെ.സജീവൻ, സി.വി.രജീഷ് എന്നിവരും വിദ്യാർഥിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. 

ജുവനൈൽ കോടതിയുടെ ചുമതല വഹിക്കുന്ന തലശ്ശേരി പ്രിൻസിപ്പൽ കോടതിയിൽ ഹാജരാക്കിയ വിദ്യാർഥിയെ കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ പാർപ്പിക്കാൻ ഉത്തരവിട്ടു.