News

മൂന്നാറിൽ വീണ്ടും പുലി ഇറങ്ങി

08 October 2022 , 9:39 AM

 

ഇടുക്കി:  മൂന്നാർ ചെങ്കുളം ഡാമിന് സമീപത്തായി പുലി ഇറങ്ങി. രാത്രി പട്രോളിങ്ങിനിടെ വെള്ളത്തൂവൽ പൊലീസാണ് പുലിയെ കണ്ടത്.രാത്രിയില്‍ റോഡ് മറികടന്ന് പോകാന്‍ ശ്രമിക്കുന്ന പുലിയുടെ ദൃശ്യം പൊലീസ് ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. ജനവാസ മേഖലയിലിറങ്ങിയ പുലിയെ കണ്ടെത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു.