CAREERS

അലഹാബാദ് ഹൈക്കോടതിയിൽ അവസരം 3932 ഒഴിവുകൾ

09 November 2022 , 10:50 AM

 

 നവംബർ 15 ആണ് അപേക്ഷ സമർപ്പിയ്ക്കേണ്ട അവസാന തീയ്യതി.

അലഹാബാദ് ഹൈക്കോടതി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉത്തർപ്രദേശിലെ വിവിധ ജില്ലാ കോടതികളിലാണ് അവസരം. 3932 ഒഴിവുണ്ട്. സ്റ്റെനോഗ്രാഫർ ഗ്രേഡ് III: ഒഴിവ്- 1186. യോഗ്യത- ബിരുദവും സ്റ്റെനോഗ്രഫിയിൽ ഡിപ്ലോമ അല്ലെങ്കിൽ NIELIT അംഗീകാരമുള്ള CCC സ്റ്റെനോഗ്രഫി സർട്ടി ഫിക്കറ്റും. ജൂനിയർ അസിസ്റ്റന്റ് പെയ്ഡ് അപ്രന്റിസ്: ഒഴിവ്- 1021. യോഗ്യത നിലീറ്റ് അംഗീകാരമുള്ള CCC സ്റ്റെനോഗ്രഫി സർട്ടിഫിക്കറ്റ്, ഹിന്ദി യിലും ഇംഗ്ലീഷിലും ടൈപ് റ്റിങ്ങിൽ മിനിറ്റിൽ 25/30 വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം. ഡ്രൈവർ: ഒഴിവ്- 26. യോഗ്യത ഹൈസ്കൂൾ, മൂന്ന് വർഷത്തിൽ കുറ യാതെയുള്ള കാലാവധിയോടുകൂ ടിയ ഡ്രൈവിങ് ലൈസൻസ് ഉണ്ടാ യിരിക്കണം. സബ് കോർട്ട് ഗ്രൂപ്പ് ഡി തസ്തി കകൾ: ട്യൂബ് വെൽ ഓപ്പറേറ്റർ കം ഇലക്ട്രീഷ്യൻ, പ്രോസസ് സെർവർ, ഓർഡർലി/പ്യൂൺ/ ഓഫീസ് പ്യൂൺ / ഫറാഷ്, ചൗക്കിദാർ തുടങ്ങി വിവിധ തസ്തികകളിലാണ് ഒഴിവുകൾ കൂടുതൽ വിവരങ്ങൾക്ക് www.allahabadhhcourt..in സന്ദർശിക്കുക.നവംബർ 15 ആണ് അപേക്ഷ സമർപ്പിയ്ക്കേണ്ട അവസാന തീയ്യതി.