CAREERS

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 5,043 ഒഴിവുകൾ

06 September 2022 , 10:07 AM

 

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ, നോൺ എക്സിക്യൂട്ടിവ് തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു വിവിധ മേഖലകളിലായി 5,043 ഒഴിവുകളാണുള്ളത് (വിജ്ഞാപനനമ്പർ 01/2022). ജൂനിയർ എൻജിനീയർ, അസിസ്റ്റന്റ് ഗ്രേഡ്, സ്റ്റെനോഗ്രാഫർ തസ്തികകളിലാണ് അവസരം ഡിഗ്രിക്കാർക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.

 

കേരളമുൾപ്പെടുന്ന സൗത്ത് സോണിൽ 989 ഒഴിവുണ്ട്. നോർത്ത് 2388 ഈസ്റ്റ് 768 വെസ്റ്റ് 713 നോർത്ത് -ഈസ്റ്റ് 185 എന്നിങ്ങനെയാണ് മറ്റു സോണുകളിലെ ഒഴിവുകൾ. കേരളത്തിലെ ഒഴിവുകളിൽ, ജനറൽ-363 എസ്.സി. 173 എസ്. ടി. 44, .ബി.സി. 300, .ഡബ്ല്യു. എസ് 109 എന്നിങ്ങനെയാണ് സംവരണം ഭിന്നശേഷിക്കാർക്ക് 37 ഒഴിവും നീക്കിവെച്ചിട്ടുണ്ട്. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഒരാൾക്ക് ഏതെങ്കിലും ഒരു സോണിലെ ഏതെങ്കിലും ഒരു തസ്തികയിലേ അപേക്ഷിക്കാനാവൂ. തിരഞ്ഞടുപ്പിന്റെ ഭാഗമായി നടക്കുന്ന ഓൺലൈൻ പരീക്ഷയ്ക്ക് കേരളത്തിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ ഫീസ് 500 രൂപ കൂടാതെ ബാങ്ക് ചാർജ്ജും. ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത് വനിതകൾക്കും SC, ST വിഭാഗക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ബാധകമല്ല അപ്പീക്ഷിക്കുന്നതിനായി www.fci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോട്ടോ ഒപ്പ് ഇടതുവിരലടയാളം വെള്ളപേപ്പറിൽ കൈകൊണ്ടെഴുതിയ പ്രസ്താവന എന്നിവ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന സമർപ്പിയ്ക്കേണ്ടതാണ്. സെപ്തംബര് ആറുമുതൽ അപേക്ഷിയ്ക്കാം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബർ അഞ്ചാണ്.