CAREERS

കേരള വനഗവേഷണ സ്ഥാപനത്തില്‍ താത്കാലിക ഒഴിവ്

16 September 2022 , 11:11 PM

 

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള വന ഗവേഷണ സ്ഥാപനത്തില്‍ കണ്‍സല്‍ട്ടന്റ് (ടെക്‌നിക്കല്‍ഐ.ടി) ഒഴിവില്‍ അപേക്ഷിക്കാം. ഒന്നാം ക്ലാസ് ബിരുദത്തോടെ സയന്‍സ് വിഷയത്തിലെ ബിരുദം, പി.ജി.ഡി.സി.എ/ഡി.സി.എസ്/എം.സി.എ, അംഗീകൃത സ്ഥാപനത്തില്‍നിന്ന് ഔഷധ സസ്യങ്ങളിലും അനുബന്ധ മേഖലകളിലും പ്രോഗ്രാമ്മിങ്ങിലും ഡാറ്റാബേസ് മാനേജ്‌മെന്റിലും കുറഞ്ഞത് പത്ത് വര്‍ഷത്തെ പരിചയും എന്നിവയാണ് അടിസ്ഥാന യോഗ്യത. ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തില്‍ പ്രതിമാസം 40,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.

 

01.01.2022 ന് 60 വയസ് കവിയരുത്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷവും നിയമാനുസൃത വയസിളവ് ലഭിക്കും.

 

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 19ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.