CAREERS

കൊല്ലത്ത് സ്റ്റാഫ് നഴ്‌സ് ; അപേക്ഷ ക്ഷണിച്ചു.

24 August 2022 , 6:17 PM

 

കൊല്ലം:  സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കൊല്ലം വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രോമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്‍ഡ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത നഴ്‌സിംഗ് ബിരുദം/ ജി.എന്‍.എം.  അവസാന തീയതി ഓഗസ്റ്റ് 31. ഫോണ്‍: 0471 2340585. ഇമെയില്‍ : [email protected].