CAREERS

SBI യിൽ ജൂനിയർ അസ്സോസിയേറ്റ്സ് 5486 ഒഴിവുകൾ, അവസാന തീയ്യതി സെപ്റ്റംബർ 27

12 September 2022 , 9:03 AM

 

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ശൃംഖലയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസ്സോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 5486 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് ഒഴിവുകൾ. ഏതെങ്കിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തേയ്‌ക്കോ ഒരു സംസ്ഥാനത്തേയ്‌ക്കോ മാത്രമേ അപേക്ഷിയ്ക്കുവാൻ കഴിയൂ. അപേക്ഷിയ്ക്കുന്ന പ്രദേശത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. ഇൻറർ സർക്കിൾ, ഇൻറർ സ്റ്റേറ്റ് സ്ഥലം മാറ്റം അനുവദിയ്ക്കുന്നതല്ല, ആറുമാസമാണ് പ്രൊബേഷൻ കാലാവധി. പ്രായം 20-28 വയസ്സ് 02-08-1994 നും 01-08-2002നും ഇടയിൽ ജനിച്ചവരായിരിക്കണം. SC, ST യ്ക്ക് അഞ്ചും, OBC വിഭാഗങ്ങൾക്ക് മൂന്നും വർഷത്തെ വയസ്സിളവ് ലഭിയ്ക്കും. ബിരുദമാണ് യോഗ്യത അവസാന സെമസ്റ്റർ/വർഷക്കാർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. ശമ്പളം 17500-47920, അപേക്ഷാ ഫീസ് 750 രൂപ SC, ST, വികലാംഗർ, ഇ. എസ്. എം, ഡി. ഇ. എസ്. എം വിഭാഗങ്ങൾക്ക് ഫീസില്ല. അപേക്ഷ https://bank.sbi/careers അല്ലെങ്കിൽ https://www.sbi.co.in /careers എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി നൽകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.