CAREERS

SBI യിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ

03 December 2022 , 6:00 AM

 

 

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഡിസംബർ 12

നിലവിൽ 64 ഒഴിവുകളാണുള്ളത്. മാനേജർ തസ്തികയിലാണ് ഒഴിവുകൾ . ക്രെഡിറ്റ് അനലിസ്റ്റ്, പ്രോജക്ട്സ്, പ്രോഡക്ട് എന്നിങ്ങനെ. രണ്ട് വിജ്ഞാ പനങ്ങളിലായാണ് അപേക്ഷ ക്ഷ ണിച്ചിരിക്കുന്നത്. മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്): ഒഴിവ് 55. നിയമനം ഇന്ത്യയിൽ എവിടെയും ജോലി ചെയ്യുവാൻ തയ്യാറായിരിക്കണം.. യോഗ്യത-ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഫുൾടൈം എം.ബി.എ.(ഫിനാൻ സ്)/പി.ജി.ഡി.ബി.എ./ പി.ജി.ഡി.ബി. എം./എം.എം.എസ്. (ഫിനാൻസ്)/ സി.എ. സി.എഫ്.എ./ഐ.സി.ഡ ബ്ല്യു.എ., ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തനപരിചവും  ഉണ്ടായിരിക്കണം. ശമ്പളം: 63,840- 78,230 രൂപ. കൂടുതൽ വിവരങ്ങൾക്ക്  www.sbi.co.in/careers എന്ന വെബ്സൈറ്റ്  സന്ദർശിക്കുക. അപേക്ഷ ഓൺലൈനായി വേണം സമർപ്പിക്കാൻ.