CAREERS

ലണ്ടൻ NHS. ട്രസ്റ്റ് ആശുപത്രിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു.

17 November 2022 , 5:45 PM

 

ലണ്ടൻ NHS. ട്രസ്റ്റ് ആശുപത്രിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു.

കേരള സർക്കാർ സ്ഥാപനമായ ഒഡേപെക് (ഓവർസീ സ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽട്ടന്റ്സ് ലിമിറ്റഡ്) മുഖേന ലണ്ടനിലെ എൻ.എച്ച്. എസ്. ട്രസ്റ്റ് ആശുപത്രിയിലേക്ക് നഴ്സുമാ രെ റിക്രൂട്ട് ചെയ്യുന്നു. ബി.എസ്സി. നഴ്സിങ്. പി.ബി.ബി.എസ്സി. നഴ്സിങ്ങും 9 മാസത്തെ പ്രവർത്തന പരിചയവുമാണ് യോഗ്യത ആവശ്യമായ IELTS, OET. സ്കോർ നിർബന്ധമാണ്  വാർഷിക ശമ്പളം: 27,055 പൗണ്ട് (ഉദ്ദേശം 25.75 ലക്ഷം ഇന്ത്യൻ രൂപ). നവംബർ 23, 25 തീയതികളിൽ ഓൺലൈൻ അഭിമുഖം നടക്കും. ഇതിൽ പങ്കെടുക്കാൻ സി.വിയും IELTS, OET. സ്കോർഷീറ്റും [email protected] എന്ന വിലാസത്തിലേക്ക് നവംബർ 20. ന് മുൻപ് ഇ-മെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala. gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക..