CAREERS

പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനീയർ ഫീൽഡ് സൂപ്പർവൈസർ 800 ഒഴിവുകൾ.

23 November 2022 , 9:30 AM

 

രണ്ടുവർഷമോ പദ്ധതി അവസാനിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും നിയമനം

മഹാരത്ന റാങ്കിലുള്ള പൊതു മേഖലാസ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ഫീൽഡ് എൻജിനീയറുടെയും ഫീൽഡ് സൂപ്പർവൈസറുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 800 ഒഴിവുകളാണുള്ളത്. രണ്ടുവർഷമോ പദ്ധതി അവസാനിക്കുന്നതുവരെയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും നിയമന സാധുത. ഫീൽഡ് എൻജിനീയർ: ഇലക്ട്രി ക്കൽ-50, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-15, ഐ.ടി.-15 തസ്തികകളിലാണ് ഒഴിവുകൾ. പ്രായം: 29 വയസ്സ് കവിയരു ത്. അപേക്ഷകർ 11.12.1993-നും 11.12.2004-നും ഇടയിൽ ജനിച്ചവ രായിരിക്കണം. ഫീൽഡ് എൻജിനീയർക്ക് 400 രൂപയും ഫീൽഡ് സൂപ്പർവൈസർക്ക് 300 രൂപയും അപേക്ഷാഫീസുണ്ട്. ഓൺലൈനായാണ് പണമടയ്ക്കേണ്ടത്. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടന്മാർ ക്കും ഫീസ് ബാധകമല്ല. സംവര ണവിഭാഗങ്ങൾക്ക് നിയമാനുസൃതമായ പ്രാതിനിധ്യവും ഇളവുകളുമുണ്ടായിരിക്കും. അപേക്ഷ: ഓൺലൈനായാ ണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിശദവിവരങ്ങൾക്ക്  powergrid.in എന്ന വെബ്സൈറ്റിറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീ കരിക്കുന്ന അവസാന തീയതി: ഡിസംബർ 11.