CAREERS

കരസേനയിൽ നഴ്‌സിങ് അസിസ്റ്റൻറ്, റിക്രൂട്മെന്റ് റാലി കൊല്ലത്ത്

17 October 2022 , 7:30 AM

 

തീയതി നവംബർ 15 മുതൽ 30 വരെ, രജിസ്ട്രേഷൻ ഒക്ടോബർ 30 വരെ മാത്രം 

കരസേനയിൽ സോൾജ്യർ ടെക്നിക്കൽ (നഴ്‌സിങ് അസിസ്റ്റൻറ്) വെറ്ററിനറി തസ്‌തകയിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു നവംബർ 15 മുതൽ 30 വരെ കൊല്ലം ലാല്ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന റിക്രൂട്മെന്റ് റാലിയിലൂടെയാണ് തെരെഞ്ഞെടുപ്പ്.  കേരളം, കർണാടക, ലക്ഷദ്വീപ് മാഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം. പുരുഷന്മാക്കു  മാത്രമായാണ് നിയമനം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കിൽ കുറയാതെ പ്ലസ് ടു സയൻസിൽ വിജയമുണ്ടായിരിക്കണം. ഓരോ വിഷയത്തിനും 40 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയിരിക്കണം ബയോളജിയ്ക്ക് പകരം ബോട്ടണി സുവോളജി കോമ്പിനേഷൻ പഠിച്ചവരെയും പരിഗണിയ്ക്കും. പ്രായപരിധി 17.5 -25 വയസ്സ് ശാരീരിക ക്ഷമതാ പരിശോധന, എഴുത്തു പരീക്ഷ എന്നിവയിലൂടെയാണ് തെരഞ്ഞെടുക്കപ്പെടുന്നത് കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക