CAREERS

സ്റ്റാഫ് നഴ്‌സ് 1749 ഒഴിവുകൾ

17 October 2022 , 6:48 AM

 

സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (CMD) മുഖാന്തിരം ഓൺലൈനായാണ് അപേക്ഷിയ്ക്കേണ്ടത്.

ദേശീയ ആരോഗ്യ ധൗത്യത്തിനു കീഴിൽ പ്രവർത്തിയ്ക്കുന്ന ആരോഗ്യ കേരളത്തിൽ സ്റ്റാഫ് നഴ്സ് മാരുടെ 1749 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായി കരാർ നിയമനമാണ്. സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (CMD) മുഖാന്തിരം ഓൺലൈനായാണ് അപേക്ഷിയ്ക്കേണ്ടത്. തസ്തിക: മിഡ് ലെവെൽ സർവ്വീസ് പ്രൊവൈഡർ (MLSP) സ്റ്റാഫ് നഴ്സ്. ആകെ ലഭ്യമായേക്കാവുന്ന ഒഴിവുകളാണ് 1749. ജില്ല തിരിച്ചുള്ള ഒഴിവുകൾ പത്തനംതിട്ട 100, കൊല്ലം 115, ആലപ്പുഴ 84, കോട്ടയം 130, ഇടുക്കി 126, എറണാകുളം 137, തൃശ്ശൂർ 179, പാലക്കാട് 207, മലപ്പുറം 244, കോഴിക്കോട് 118, വയനാട് 47 കണ്ണൂർ 163 കാസർകോട് 99 ബി.എസ്. സി നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം.ഉം ഒരുവർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  2022 ഒക്ടോബർ ഒന്നിന് മുൻപ് നേടിയ ഒരുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായ പരിധി 2022 ഒക്ടോബർ ഒന്നിന് 40 വയസ് ശമ്പളം 17000 രൂപ നാല് മാസത്തെ പരിശീലന കാലയളവിന് ശേഷം യാത്രാപ്പടിയുൾപ്പടെ 18000 രൂപ ലഭിയ്ക്കും കൂടുതൽ വിവരങ്ങൾക്ക്  www.kcmd.in, www.arogyakeralam.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബർ 21.