CAREERS

നിയുക്തി 2022 മെഗാ തൊഴിൽ മേള ഡിസംബർ 10ന്

29 November 2022 , 6:12 AM

 

 

പാലാ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, പാലാ അൽഫോൻസ കോളജ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 'നിയുക്തി 2022' ഡിസംബർ 10ന് നടക്കും. പാലാ അൽഫോൻസ കോളജ് കാമ്പസിൽ നടക്കുന്ന മേളയിൽ 50 കമ്പനികൾ പങ്കെടുക്കും. വിവിധ തസ്തികകളിലായി 3000 തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.

        18-40 വയസ് പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ., ഐ.ടി.സി., ഡിപ്ലോമ, ബിടെക്, നഴ്‌സിംഗ്, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അവസാന വർഷ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും തൊഴിൽ മേളയിൽ അവസരമുണ്ട്.

        ബാങ്കിങ്, നോൺബാങ്കിങ്, എഫ്.എം.സി.ജി., ടെക്‌നിക്കൽ, നോൺ ടെക്‌നിക്കൽ, ഐ.ടി., എൻജിനീയറിങ്, ഓട്ടോമൊബൽ, എഡ്യൂക്കേഷൻ, ഫർമസ്യൂട്ടിക്കൽസ്, ബി.പി.ഒ., മാനുഫാക്ചറിങ്, റീറ്റെയ്ൽ, ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, എച്ച്ആർ മാനേജ്‌മെന്റ്, ഇൻഷുറൻസ്, ഹെൽത്ത്, സെയിൽസ്, സർവീസ്, എമർജൻസി മാനേജ്മന്റ് സർവീസ്, ഹെൽത്ത് കെയർ എന്നീ സെക്ടറുകളിൽ നിന്നുള്ള ഒഴിവുകൾക്ക് ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ ഡിസംബർ ഏഴിനകം www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കി അഡ്മിറ്റ് കാർഡ് കരസ്ഥമാക്കണം. വിശദവിവരത്തിന് ഫോൺ: 0481- 2560413/ 2563451/ 2565452.