CAREERS

കണ്ണൂരില്‍ മിനി ജോബ് ഫെയര്‍

18 October 2022 , 1:21 PM

 

കണ്ണൂര്‍: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 20ന് രാവിലെ 10 മുതല്‍ രണ്ട് മണി വരെ അഭിമുഖം നടക്കും. സെന്റര്‍ ഹെഡ്, മൊബൈല്‍ ആപ്പ് ഡെവലപ്പേഴ്‌സ്, ഐ ടി ഫാക്കല്‍റ്റി, പ്ലേസ്‌മെന്റ് കോര്‍ഡിനേറ്റേര്‍സ്, ബി ഡി ഒ, ഓവര്‍സീസ് എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍, കസ്റ്റമര്‍ അഡൈ്വസര്‍, സര്‍വീസ് അഡൈ്വസര്‍, എല്‍ വണ്‍ ടെക്‌നിഷ്യന്‍, സ്‌പെയര്‍ ഇന്‍ ചാര്‍ജ്, ടെലി കോളര്‍, അക്കാദമിക് കൗണ്‍സിലര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ്, ഡ്രൈവര്‍ കം അസിസ്റ്റന്റ് എന്നീ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്്രേടഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.