CAREERS

തലയോലപ്പറമ്പിൽ തൊഴിൽമേള നാളെ

11 November 2022 , 8:04 AM

 

 

 

തലയോലപ്പറമ്പ് ഐസിഎം കമ്പ്യൂട്ടേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും വിവിധ മൾട്ടി നാഷണൽ കമ്പനികളുമായി ചേർന്ന് സംഘടിപ്പിക്കുന്ന മിനി ജോബ്ഫെയർ നവംബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് ICM ക്യാമ്പസിൽ.

 

രജിസ്ട്രേഷൻ ഫീസ് ഇല്ലാതെതന്നെ അമൃത ഹോസ്പിറ്റൽ, EXL, ജെന്‍റിൽമാൻ ചിറ്റ് ഫണ്ട്സ്, എസ് ബി ഐ കാർഡ്, SBL ഇന്‍ഫോപാർക്ക്, 90+ ട്യൂഷൻ ആപ്പ്, സോഫ്കോണ്‍, MRF VAPOCURE PAINTS തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് നേരിട്ട് അപ്ലൈ ചെയ്യാം.

 

പ്രായപരിധി 18 മുതൽ 35 വയസ്സ് വരെ. പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, പിജി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

 

താല്‍പ്പര്യമുള്ളവർ ഗൂഗിൾ ഫോം (https://forms.gle/tDG4tWHVHBP3gbut9) സബ്മിറ്റ് ചെയ്യുക. ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ സബ്മിറ്റ് ചെയ്തവര്‍ക്ക് മാത്രമായിരിക്കും തൊഴില്‍മേളയില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടായിരിക്കുക.