CAREERS

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽഡ്രൈവർ, കണ്ടക്ടർ, കരാർ നിയമനം

22 November 2022 , 9:13 AM

 

പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവർക്ക്  (കാറ്റഗറി നമ്പർ 196/2010) മുൻഗണനയുണ്ട്.

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ, ഓർഡിനറി, സിറ്റി സർവീസ്സുകളിലേക്ക് ഡ്രൈവർ, കണ്ടക്ടർമാരെ കരാർവ്യവസ്ഥയിൽ നിയമിക്കുന്നു, പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ളവർക്ക്  (കാറ്റഗറി നമ്പർ 196/2010) മുൻഗണനയുണ്ട്. ഡ്രൈവർ : യോഗ്യത: ഹെ വി ഡ്രൈവിങ് ലൈസൻസ്. 30-ലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹന ങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാത്ത ഡ്രൈവിങ് പ്രവൃത്തിപരിചയം. (പി.എസ്. സി. റിസർവ് ഡ്രൈവർ റാങ്ക് ലിസ്റ്റിലുള്ള വർക്ക് പ്രവൃത്തിപരിചയം ബാധകമല്ല). പ്രായം: 21 55 വയസ്സ് കണ്ടക്ടർ : യോഗ്യത: കണ്ടക്ടർ ലൈസൻസ് ഉണ്ടായിരിക്കണം. 10-ാം ക്ലാസ് പാസായിരിക്കണം, കണ്ടക്ടറായി അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃ ത്തിപരിചയം. പ്രായം: 21-55 വയസ്സ്. എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് ശമ്പളം, അധിക മണിക്കു റിന് 130 രൂപ അലവൻസും ലഭിക്കും. കൂടാതെ വരുമാനമനുസരിച്ച് ഇൻസെന്റീവ് ബാറ്റയും ലഭിക്കും. അപേക്ഷ CMD  വെബ്സൈറ്റിലൂടെയും  ഓൺലൈനായി നൽകാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക: www.kcmd.in, അല്ലെങ്കിൽ www.ksrtcswift.kerala.gov.in അപേക്ഷാ ഫീസ് 100 രൂപയാണ് . അവസാന തീയതി: നവംബർ 30 (5 pm) വരെ.