CAREERS

നോർക്കയുടെ UK യിലേക്കുള്ള തൊഴിൽ മേള എറണാകുളത്ത് നവംബർ 21 മുതൽ 25 വരെ

07 November 2022 , 2:51 PM

 

നവംബർ 21 മുതൽ 25 വരെ എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ

യു.കെ, കരിയർ ഫെയർ എന്ന പേരിൽ നോർക്ക റൂട്ട്സ് തൊഴിൽമേള നടത്തുന്നു. ഡോക്ടർ, നഴ്സ്, സിനിയർ കെയറർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലകളിലെ ഉദ്യോഗാ ർത്ഥികൾക്കാണ് അവസരം ആദ്യഘട്ടം നവംബർ 21 മുതൽ 25 വരെ എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും.

 

സീനിയർ കെയറർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ബിഎസ്. സി.എം.എസ്സി. നഴ്സുമാർക്ക് IELTS/OET യോഗ്യതയില്ലെങ്കി ലും യു.കെ. നാറിക് (NARIC) സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ ജോലി സമ്പാദിക്കാം. ഡോക്ടർമാർക്ക് പ്ലാബ് (PLAB) യോഗ്യത യില്ലെങ്കിലും ഉപാധികളോടെ നിയമനം ലഭിക്കും.

അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷാപരിചയം വ്യക്തമാക്കുന്ന CEFR Level-B2 C1, C2 എന്നിവ അനിവാര്യമാണ്. ഇതിനായി DWMS ആപ്പിൽ ഭാഷാപരിശോധനയ്ക്ക് സൗകര്യമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരിൽ സീനിയർ കെയറർ ഒഴികെയുള്ളവർക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന IELTS/ OET എന്നീ യോഗ്യതകൾ നേടുന്നതിന് നാലുമാസത്തെ സാവകാശം ലഭിക്കും. റിക്രൂട്ട്മെന്റ് നടപടികൾ യു.കെ പ്രതിനിധികളുടെ മേൽനോട്ടത്തിലാണ് നടക്കുക. റിക്രൂട്ട്മെന്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ www.norkaroots.org എന്ന വെബ്സൈറ്റിലുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 18004253939- ബന്ധപ്പെടുകയും ചെയ്യാം. വിദേശത്തുള്ളവർക്ക് +91-8802012345 എന്ന നമ്പറിൽ മിസ്ഡ് കോൾ സേവനവും ലഭ്യമാണ്.

അപേക്ഷകർ ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് DWMS CONNECT (ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ്പ് ഡൗൺലോഡ് ചെയ്ത് പ്രൊഫൈൽ ക്രിയേറ്റ് ചെയ്ത് രജിസ്റ്റർചെയ്യണം. DWMS ആപ്പിൽ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യു മ്പോൾ റഫറൽ കോഡായി NORKA എന്ന് ചേർക്കണം. ഇതിനു ശേഷം ആപ്പിലെ NORKA CAREERS FAYRE PHASE | ക്ലിക്ക് ചെയ്ത് യോഗ്യതയനുസരിച്ച് ജോലിക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ https://knowledgemission.kerala.gov.in ng isang and പ്രൊഫൈൽ ക്രിയേറ്റ് ചെയ്യണം. നവംബർ 15-നുമുൻപ് അപേക്ഷിക്കണം.