CAREERS

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ.

09 November 2022 , 11:39 AM

 

293 ഒഴിവുകൾ, രണ്ട് തസ്തികകളിലുമായി ആകെ 44 ഒഴിവുകൾ വനിതകൾക്കായുള്ളതാണ്.

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സിൽ കോൺ സ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലെ 293 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റ ബിൾ (ടെലികമ്യൂണിക്കേഷൻ)-167, ഹെഡ് കോൺസ്റ്റബിൾ (ടെലിക മ്യൂണിക്കേഷൻ)-126 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യതയും പ്രായപരിധിയും കോൺസ്റ്റബിൾ: പത്താംക്ലാസ് വിജയം/തത്തുല്യം. ഐ.ടി.ഐ. ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ് വിജയം അഭിലഷണീയയോഗ്യതയാണ്. നോട്ടിഫിക്കേഷനിൽ അനുശാസിക്കുന്ന ശാരീരികയോഗ്യതകളുണ്ടായിരിക്കണം. പ്രായം: 2022 നവംബർ 30-ന്, 18-നും 23-നും മധ്യേ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. ഹെഡ് കോൺസ്റ്റബിൾ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ 45 ശതമാനം മാർക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് വിജയം; അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയങ്ങ ളായുള്ള പത്താംക്ലാസ് വിജയവും 1 ഇലക്ട്രോണിക്സ്/കമ്യൂണിക്കേഷൻ 5 ഇൻസ്ട്രുമെന്റേഷൻ/കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രിക്കലിൽ | മൂന്നുവർഷ ഡിപ്ലോമയും. പ്രായം: 2022 നവംബർ 30-ന്, 18-നും 25 വയസ്സിനും മധ്യേ. അല്ലെ ങ്കിൽ പത്താം ക്ലാസ് വിജയവും ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/ കംപ്യൂട്ടറിൽ രണ്ടുവർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റും;  സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്. ശമ്പളം: കോൺസ്റ്റബിൾ: 21,700-81,100 രൂപ, ഹെഡ് കോൺ സ്റ്റബിൾ: 25,500-81,100 രൂപ. തിരഞ്ഞെടുപ്പ് രീതി: ശാരീരികക്ഷതാപരീക്ഷ, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരെഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് https://recruitment.itbpolice.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.