CAREERS

പൊതുമേഖലാ ബാങ്കുകളിലേക്ക് IBPS വിജ്ഞാപനം, 710 സ്പെഷ്യലിസ്റ്റ് ഓഫീസർ

09 November 2022 , 8:44 AM

 

അവസാന തീയ്യതി നവംബർ 21

പൊതുമേഖലാ ബാങ്കുകളിലെക്കുള്ള സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലായി വരുന്ന ഒഴിവിലേക്കുള്ള വിജ്ഞാപനമാണ് (CRP SPL-XII) പ്രസിദ്ധീകരിച്ചത്. സ്റ്റെയിൽ-I വിഭാഗ ത്തിൽ ആറ് തസ്തികകളിലായി 710 ഒഴിവുകളാണുള്ളത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. 2022 ഡിസംബർ/ 2023 ജനുവരി മാസമങ്ങളിലായാണ് പരീക്ഷകൾ നടക്കുക, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിലായാണ് ഒഴിവുകൾ വരാൻ സാധ്യത. കൂടുതൽ വിവരങ്ങൾക്കായി www.jbps.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിയ്ക്കേണ്ട അവസാന തീയ്യതി നവംബർ 21, പ്രായപരിധി 01 -11 -2022 ന് 20 to 30 വയസ്സാണ് ന് മുൻപോ ന് ശേഷമോ ജനിച്ചവരാവാൻ പാടില്ല മുൻഗണനാ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിയ്ക്കും.