CAREERS

ഡി.ആർ.ഡി. ഒ.യിൽ 1901 ഒഴിവുകൾ

30 August 2022 , 10:52 AM

 

ഐ.ടി.ഐ., ഡിപ്ലോമ, സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം 

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ.) സെന്റർ ഫോർ പേഴ്സണൽ ടാലന്റ് മാനേജ്മെൻറ് (സെപ്റ്റാം) പ്രവേശനപരീക്ഷയ്ക്കുള്ള വിജ്ഞാപനമിറങ്ങി. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ബി തസ്തികയിൽ 1,075 ഒഴിവുകളും ടെക്നീ ഷ്യൻ-എ തസ്തികയിൽ 826 ഒഴിവുളുമാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഐ.ടി.ഐ.ക്കാർ ക്കും ഡിപ്ലോമക്കാർക്കും സയൻസ് ബിരുദധാരികൾക്കും അപേക്ഷിക്കാവുന്നതാണ്.

ടെക്നീഷ്യൻ അസ്സിസ്റ്റൻറ് എ.

യോഗ്യത: പത്താം ക്ലാസ് തത്തുല്യം അല്ലെങ്കിൽ അംഗീകൃത ഐ.ടി.ഐ./തത്തുല്യം. വിഷങ്ങൾ ലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, ഫിറ്റർ, ഗ്രൈന്റർ, മെഷിനിസ്റ്റ്, ഓട്ടോമൊബൈൽ, ഡി. ടി. പി ഓപ്പറേറ്റർ,  മെക്കാനിക് (ഡീസൽ),  ബുക്ക് ബൈൻറർ, കാർപെൻറർ, സി. എൻ. സി ഓപ്പറേറ്റർ,കോപ്പോ, ഡ്രോട്സ്മാൻ (മെക്കാനിക്കൽ), ഡി. ടി. പി ഓപ്പറേറ്റർ,  മെക്കാനിക് (ഡീസൽ), മിൽറൈറ്റ് മെക്കാനിക്, മോട്ടോർ മെക്കാനിക്, പെയിന്റർ, ഫോട്ടോഗ്രാഫർ, റെഫ്രിജറേഷൻ ആൻഡ് എ. സി. ഷീറ്റ് മെറ്റൽ വർക്കർ, ടാർണർ, വെൽഡർ ശമ്പളം 19900-63200 രൂപ  

സീനിയർ ടെക്നീഷ്യൻ അസ്സിസ്റ്റൻറ് ബി

യോഗ്യത: സയൻസ് ബിരുദം അല്ലെങ്കിൽ എൻജിനീയറിങ്- ടെക്നോളജി- കംപ്യൂട്ടർ സയൻസ് അനുബന്ധ വിഷയങ്ങളിൽ എ.ഐ.സി.ടി.ഇ. അംഗീകൃത ഡിപ്ലോമയാണ് യോഗ്യത. വിഷയങ്ങൾ: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, ഓട്ടോമൊബൈൽ, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ,  മെക്കാനിക്കൽ, മെറ്റലർജി, എഞ്ചിനീയറിങ്, അഗ്രിക്കൾച്ചറൽ,ബോട്ടണി, കെമിസ്ട്രി, ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ്, എം.എൽ.ടി, ഫോട്ടോഗ്രാഫി, ഫിസിക്സ്, പ്രിന്റിങ് ടെക്‌നോളജി, സൈക്കോളജി, ടെക്സ്റ്റയിൽ, സുവോളജി ശമ്പളം: 35400-112400.

18-28 വയസ്സാണ് പ്രായം. എസ്. സി., എസ്.ടി., ഒ.ബി.സി, ഭിന്ന ഖ്യാപിക്കും. ഷിവിഭാഗക്കാർക്കും വിമുക്തഭട ന്മാർക്കും ഗവ ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് രീതി. സീനിയർ ടെക്നീഷ്യൻ അസിസ്റ്റന്റ് ബി തസ്തികയിലേക്ക് രണ്ട് ഘട്ടമായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി).കളിലൂടെയാണ് തിരഞ്ഞെടുപ്പ്, ടെക്നീഷ്യൻ എ. തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയും ട്രേഡ്/സ്കിൽ പരീക്ഷയും ഉണ്ടാവും.

അപേക്ഷിക്കുന്നതിനായി വിശദവിവരങ്ങടങ്ങിയ വിജ്ഞാപനം www.drdo.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സെപ്റ്റംബർ മൂന്നുമുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 23. പരീക്ഷാ തീയതികൾ പിന്നീട് പ്രഖ്യാപിക്കുന്നതാണ്.