CAREERS

ദൂരദര്‍ശനില്‍ വാര്‍ത്താ വിഭാഗത്തില്‍ നിയമനം

03 September 2022 , 9:18 PM

 

തിരുവനന്തപുരം: ദൂരദര്‍ശന്‍ തിരുവനന്തപുരം കേന്ദ്രത്തിനു കീഴില്‍ പ്രാദേശിക വാര്‍ത്താ വിഭാഗത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എഡിറ്റോറിയല്‍ അസിസ്റ്റന്റ്, ന്യൂസ് റീഡേഴ്‌സ് (മലയാളം), ന്യൂസ് റിപ്പോര്‍ട്ടര്‍ (മലയാളം, ഇംഗ്ലീഷ്), വീഡിയോ എഡിറ്റര്‍, കോപ്പി എഡിറ്റര്‍, വെബ്‌സൈറ്റ് അസിസ്റ്റന്റ്, ബ്രോഡ്കാസ്റ്റ് അസിസ്റ്റന്റ് എന്നി തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയുടെയും യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും http://prasarbharati.gov.in/pbvacancies എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.അപേക്ഷകള്‍ പ്രസ്തുത ഫോമില്‍ RNU Head, Doordarshan Kendra, Kudappanakkunnu, Thiruvananthapuram – 695 043 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30. നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസം പരമാവധി ഏഴ് അസൈന്‍മെന്റുകളാകും ലഭ്യമാവുക.