CAREERS

കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍ കരാര്‍ നിയമനം

15 September 2022 , 8:36 PM

 

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഹൗസിങ് ഡിപ്പാര്‍ട്‌മെന്റില്‍ സീനിയര്‍ കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്പ്യുട്ടര്‍ സയന്‍സ് എന്നിവയില്‍  ബി.ടെക്/ ബി.ഇ/ എം.ടെക്/ എംസിഎ/ എം.എസ.സി ആണ് യോഗ്യത. ആറ് മാസമാണ് പദ്ധതിയുടെ കാലാവധി.  സെപ്തംബര്‍ 22 നു  മുന്‍പായി [email protected] എന്ന മെയിലിലേക്ക് അവശ്യ സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2330720.