CAREERS

കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയിൽ1671 ഒഴിവുകൾ

07 November 2022 , 3:33 PM

 

അവസാന തീയ്യതി നവംബർ 25, പത്താംക്ലാസ് വിജയം/ തത്തുല്യമാ ണ് വിദ്യാഭ്യാസയോഗ്യത.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ (ഐ.ബി.) സെക്യൂ രിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ്, മൾട്ടി ടാസ്കിങ് സ്റ്റാഫ് (ജനറൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1671 ഒഴിവുണ്ട്. സെക്യൂരിറ്റി അസി സ്റ്റന്റ്/ എക്സിക്യൂട്ടീവ്-1521 (ജനറൽ 755, ഒ.ബി. സി.-എൻ.സി.എൽ.-271, എസ്.സി.-240, എസ്. ടി.-103, ഇ.ഡബ്ല്യു.എസ്.-152), മൾട്ടി ടാസ്കിങ് സ്റ്റാഫ് 150 (ജനറൽ 68, ഒ.ബി.സി.-എൻ. സി.എൽ.-35, എസ്.സി.-16, എസ്.ടി.-16, ഇ.ഡ ബ്ല്യു.എസ്.-15) എന്നിങ്ങനെയാണ് ഒഴിവുകൾ. തിരുവനന്തപുരം ഉൾപ്പെടെ വിവിധ  സബ്സിഡിയ റി ബ്യൂറോകളിലായാണ് ഒഴിവുകളുള്ളത് . തിരുവന ന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 127 ഒഴിവും (ജനറൽ 82, ഒ.ബി.സി.-എൻ.സി.എൽ. 10, എസ്.സി.-20, എസ്.ടി.-2, ഇ.ഡബ്ല്യു.എസ്. 13) മൾട്ടി ടാസ്കിങ് സ്റ്റാഫിന്റെ 6 (ജനറൽ 3, ഒ.ബി.സി.-എൻ.സി.എൽ.-2, ഇ.ഡബ്ല്യു.എസ്.-1) ഒഴിവുകളുമുണ്ട്. ശമ്പളം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീ വ് തസ്തികയിൽ 21,700-69,100 രൂപയും എം.ടി. എസ്. (ജനറൽ) തസ്തികയിൽ 18,000-56,900 രൂപയുമാണ് ശമ്പളം യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യമാ ണ് വിദ്യാഭ്യാസയോഗ്യത. ഏത് സംസ്ഥാനത്തേക്കാണ് അപേക്ഷിക്കുന്നത് ആ അവിടുത്തെ താമസക്കാരനായിരിക്കുകയും. പ്രാദേശികഭാഷ അറി ഞ്ഞിരിക്കുകയും വേണം. പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ് എക്സിക്യു ട്ടീവ് തസ്തികയിലേക്ക് 27 വയസ്സ് 25.11.2022-ന് 27 വയസ്സ് കവിയരുത്. എം.ടി.എസ്. (ജനറൽ) തസ്തികയിലേക്ക് 25.11.2022-ന് 18-25 വയസ്സാ ണ് പ്രായം. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്. ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർ ക്കും നിയമാനുസൃത വയസ്സിളവുണ്ട്.വിധവകൾ ക്കും പുനർവിവാഹിതരാവാത്ത വിവാഹമോചി തകൾക്കും വയസ്സിളവിന് (ജനറൽ 35 വയസ്സു വരെ, എസ്.സി., എസ്.ടി.-40 വയസ്സുവരെ) അർഹതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.mha.gov.in, www.ncs.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കണം അവസാന തീയ്യതി നവംബർ 25.