CAREERS

ബി. എസ്. എഫിൽ ഹെഡ് കോൺസ്റ്റബിൾ 1312 ഒഴിവുകൾ

25 August 2022 , 11:16 AM

 

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിളിൻ്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ 1312 ഒഴിവുകളാണ് ഉള്ളത്. റേഡിയോ ഓപ്പറേറ്റർ (982), റേഡിയോ മെക്കാനിക് (330) വിഭാഗങ്ങളിലാണ് ഒഴിവുകൾ. ഐ.ടി.ഐ, പ്ലസ് ടൂ പാസായവർക്ക് അപേക്ഷിക്കാം 75 ശതമാനം ഒഴിവുകളിൽ നേരിട്ടും  ശേഷിക്കുന്നതിൽ ഡിപ്പാർട്ട്മെന്റൽ ക്വാട്ടയിലും ആയിരിക്കും നിയമനം നടക്കുക. ശമ്പള സ്കെയിൽ 25,500 - 81,100, പ്രായപരിധി: 2022 സെപ്റ്റംബർ 19-ന് 18 വയസ്സിനും 25 വയസ്സി നും ഇടയിൽ, അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിയ്ക്കും.യോഗ്യത: റേഡിയോ ഓപ്പറേറ്റർ പത്താം ക്ലാസ്/തത്തുല്യവും റേഡിയോ ആൻഡ് ടെലിവിഷൻ ഇലക്ട്രോണിക്സ് കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ്,  ഡേറ്റ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ് വെയർ,  ജനറൽ ഇലക്ട്രോണിക്സ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിലൊന്നിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് നേടിയ ദ്വിവത്സര ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലായി ആകെ 60 ശതമാനം മാർക്കോടെ റെഗുലർ കോഴ്സിലൂടെ നേടിയ പന്ത്രണ്ടാം ക്ലാസ് വിജയം/തത്തുല്യം റേഡിയോ മെക്കാനിക് പത്താം ക്ലാസ് തത്തുല്യവും റേഡിയോ ആൻഡ് ടെലിവിഷൻ, ജനറൽ ഇലക്ട്രോണിക്സ് കംപ്യൂട്ടർഓപ്പ റേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡേറ്റാപ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ് വെയർ, ഇലക്ട്രിഷ്യൻ, ഫിറ്റർ, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ്, സിസ്റ്റം മെയിന്റനൻസ്, കമ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയിന്റനൻസ്, കംപ്യൂട്ടർ ഹാർഡർ വെയർ നെറ്റ് വർക്ക് ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നിവയിലൊന്നിൽ അംഗീകൃത സ്ഥാപനത്തിൽനിന്ന് നേടിയ ദ്വിവത്സര ഐ.ടി.ഐ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലായി ആകെ 60 ശതമാനം മാർക്കോടെ റെഗുലർ കോഴ്‌സിലൂടെ പന്ത്രണ്ടാം ക്‌ളാസ്, തത്തുല്യം വിജയിച്ചിരിക്കണം  ശാരീരിക യോഗ്യത: പുരുഷന്മാരിലെ എസ ടി വിഭാഗക്കാർക്ക് 162.5 സെ. മീ. ഉയരവും 76-81 സെ. മീ.നെഞ്ചളവും മറ്റുള്ളവർക്ക് 168 സെ. മീ. ഉയരവും 80-85 സെ. മീ.നെഞ്ചളവും ഉണ്ടായിരിക്കണം. വാർത്തകളിലെ എസ്. ടി. വിഭാഗക്കാർക്ക് 154 സെ. മീ. ഉയരവും മറ്റുള്ളവർക്ക് 157 സെ. മീ.ഉയരവും വേണം എല്ലാ വിഭാഗക്കാർക്കും ഉയരത്തിനൊത്ത ശരീര ഭാരം ഉണ്ടായിരിക്കണം. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം വിശദവിവരങ്ങൾക്ക് https://rectt.bsf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സെപ്റ്റംബർ 19 വരെ അപേക്ഷിക്കാം.