CAREERS

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി(ഹോമിയോ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

16 September 2022 , 10:13 PM

 

തിരുവന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോപ്പതി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് www.lbscetnre.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.  സെപ്റ്റംബര്‍ 16 മുതല്‍ ഒക്‌ടോബര്‍ 10 വരെ കേരളത്തിലെ എല്ലാ ഫെഡറല്‍  ബാങ്കിന്റെ  ശാഖകളിലും അപേക്ഷാഫീസ് സ്വീകരിക്കും. ഓണ്‍ലൈനായും ഫീസ് അടയ്ക്കാം. ബാങ്കില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ നമ്പറും, അപേക്ഷാ നമ്പരും ഉപയോഗിച്ച് ഒക്‌ടോബര്‍ 12 വൈകിട്ട്  5 മണി വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.   പൊതുവിഭാഗത്തിന്   400 രൂപയും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 200 രൂപയുമാണ് ഫീസ്. അപേക്ഷകര്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന ബോര്‍ഡുകള്‍ നടത്തിവരുന്ന എസ്.എസ്.എല്‍.സി യോ തത്തുല്ല്യ പരീക്ഷയോ മിനിമം 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. അപേക്ഷാര്‍ത്ഥികളുടെ ഉയര്‍ന്ന പ്രായപരിധി 33 വയസ്സ്. 01012022 ന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. സര്‍വീസ് ക്വാട്ടയിലേയ്ക്കുള്ള അപേക്ഷാര്‍ത്ഥികളുടെ പരമാവധി പ്രായം 48 വയസാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2560361, 2560362.