CAREERS

അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

29 November 2022 , 11:06 AM

 

അതത് അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. 

തുറവൂർ, കാഞ്ഞൂർ, അങ്കമാലി, കാലടി  പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അതത് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾക്കാണ് അപേക്ഷിക്കാനാവുക. പത്താം ക്ലാസ്സാണ് വർക്കറുടെ യോഗ്യത. ഹെൽപ്പർ എഴുത്തും വായനയും അറിയുന്ന ആളായിരിക്കണം. പത്താം ക്ലാസ് പാസാകരുത്. പ്രായം: 2022 ജനുവരി ഒന്നിന് 18-46. അപേക്ഷാഫോം  അഡീഷ ണൽ ഐ.സി.ഡി.എസ്. ഓഫീസിൽ നിന്നും കൂടാതെ അതത് പഞ്ചായത്ത് ഓഫീസുകളിൽ നിന്നും ലഭിക്കും. അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്.