Viral Videos

ജീപ്പിൽ തൂങ്ങി ഏഴ് കിലോമീറ്റർ വിദ്യാർഥിനികളുടെ യാത്ര .. മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടി

27 August 2022 , 9:51 AM

 

വയനാട്: അമ്പലവയലിൽ ജീപ്പില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ സാഹസികമായി നിര്‍ത്തി കൊണ്ടുപോയ സംഭവത്തില്‍ വാഹനം മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം കസ്റ്റഡിയില്‍ എടുത്തു. വാഹനത്തിൻ്റെ രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബത്തേരി സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് അറിയിച്ചു.

ഇന്നലെ സ്കൂള്‍ വിട്ട് പോകുന്ന വിദ്യാര്‍ത്ഥിനികളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ അമ്പലവയലിൽ നിന്നും ഏഴ് കിലോമീറ്ററോളം ദൂരത്തില്‍ ജീപ്പില്‍ സാഹസിക യാത്ര ചെയ്യാന്‍ അനുവദിച്ചത്. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടിയുമായി രംഗത്ത് എത്തിയത്.