CAREERS

AAI ൽ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

30 August 2022 , 8:47 AM

 

ഡൽഹി: എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ (AAI) വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി.

ജൂനിയര്‍ അസിസ്റ്റന്റ്, സീനിയര്‍ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ അപേക്ഷിക്കാം. അപേക്ഷാ നടപടികള്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. ആകെ 156 തസ്തികകള്‍ നികത്തും.

 

പ്രധാനപ്പെട്ട തീയതികള്‍

 

അപേക്ഷിക്കാനുള്ള ആരംഭ തീയതി - സെപ്റ്റംബര്‍ ഒന്ന്

അവസാന തീയതി - സെപ്റ്റംബര്‍ 30

 

തസ്തികകളുടെ ആകെ എണ്ണം- 156

 

ആകെ പോസ്റ്റുകള്‍-156

 

ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വീസ്) NE-4: 132

ജൂനിയര്‍ അസിസ്റ്റന്റ് (ഓഫീസ്) NE-4: 10

സീനിയര്‍ അസിസ്റ്റന്റ് (അകൗണ്ട്‌സ്) NE-6: 13

സീനിയര്‍ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) NE-6: 01

 

യോഗ്യത:

 

ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വീസ്): അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ഓടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനികല്‍ അല്ലെങ്കില്‍ ഫയര്‍ ഡിപ്ലോമ. അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.

 

ജൂനിയര്‍ അസിസ്റ്റന്റ് (ഓഫീസ്) - ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം.

 

സീനിയര്‍ അസിസ്റ്റന്റ് (അകൗണ്ട്‌സ്) - മൂന്ന് അല്ലെങ്കില്‍ ആറ് മാസത്തെ കംപ്യൂടര്‍ സര്‍ടിഫികറ്റും അംഗീകൃത ഇന്‍സ്റ്റിറ്റിയൂടില്‍ നിന്നോ യൂനിവേഴ്‌സിറ്റിയില്‍ നിന്നോ കൊമേഴ്‌സില്‍ ബിരുദവും.

 

സീനിയര്‍ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) - ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഹിന്ദിയിലോ ഇന്‍ഗ്ലീഷിലോ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.

 

അപേക്ഷ ഫീസ്:

 

യുആര്‍/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്കുള്ള അപേക്ഷാ ഫീസ് 1000 രൂപയാണ്. SC/ ST/ വനിത/ വിമുക്തഭടന്‍/ പിഡബ്ല്യുഡി ഉഉദ്യോഗാര്‍ഥികളെ അപേക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

പ്രായപരിധി (25-08-2022 പ്രകാരം)

 

കുറഞ്ഞ പ്രായപരിധി: 18 വയസ്

ഉയര്‍ന്ന പ്രായപരിധി: 30 വയസ്

 

ശമ്പളം:

 

അടിസ്ഥാന ശമ്ബളം, ക്ഷാമബത്ത, ആനുകൂല്യങ്ങള്‍, എച് ആര്‍ എ, സിപിഎഫ്, ഗ്രാറ്റുവിറ്റി, സാമൂഹിക സുരക്ഷാ പദ്ധതി, മെഡികല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യ ചട്ടങ്ങള്‍ അനുസരിച്ച്‌ അനുവദനീയമാണ്.

 

ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍ സര്‍വീസ്) NE-4: Rs. 31000-92000

ജൂനിയര്‍ അസിസ്റ്റന്റ് (ഓഫീസ്) NE-4: Rs. 31000-92000

സീനിയര്‍ അസിസ്റ്റന്റ് (അകൗണ്ട്‌സ്) NE-6: Rs. 36000-110000

സീനിയര്‍ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) NE-6: 36000-110000 രൂപ

 

അപേക്ഷിക്കേണ്ടത് ഇങ്ങനെ:

 

ഘട്ടം 1 : ഔദ്യോഗിക വെബ്‌സൈറ്റ് https://www(dot)aai(dot)aero/ സന്ദര്‍ശിക്കുക. അതിലെ Careers ഓപ്ഷനില്‍ ക്ലിക് ചെയ്യുക.

ഘട്ടം 2: Online Registration & Objection Link ലിങ്കില്‍ ക്ലിക് ചെയ്യുക. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇത് ലഭ്യമാകും.

ഘട്ടം 3: വിശദാംശങ്ങള്‍ പൂരിപ്പിക്കുക.

ഘട്ടം 4 : അവസാനമായി അപേക്ഷാ ഫോമിന്റെ പ്രിന്റ് എടുത്ത് നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുക.