CAREERS

അഗ്നിവീർ, നേവിയിൽ 1500 ഒഴിവുകൾ

05 December 2022 , 12:37 PM

 

യോഗ്യത പത്താം ക്ലാസ്സ് / +2 (വനിതകൾക്കും അവസരം)

നാവികസേന 2023 മേയ് ബാച്ചിലേ ക്കുള്ള അഗ്നിവീർ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ 1500 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ്. 100 ഒഴിവുകൾ മെട്രിക് റിക്രൂട്ട്സ് (എം.ആർ.) വിഭാഗത്തിലും 1400 ഒഴിവ് സീനിയർ സെക്കൻഡ റി റിക്രൂട്ട്സിലും (എസ്.എസ്.ആർ. ആണ്. രണ്ടിനും രണ്ട് വിജ്ഞാപനങ്ങളാണുള്ളത്. ഇരുവിഭാഗത്തിലുമായി 300 ഒഴിവുകൾ വനിതകൾക്കായി നീക്കിവെച്ചിട്ടുള്ളതാണ്. അവിവാഹിതർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. നാല് വർഷത്തേക്കായിരിക്കും നിയമനം. സേവന മികവുള്ള  25 ശതമാനം പേർക്ക് പിന്നീട് സ്ഥിര നിയമനം നൽകും. യോഗ്യത: മെട്രിക് റിക്രൂട്ട്സിന് പത്താംക്ലാസ് വിജയമാണ് യോഗ്യത. എസ്.എസ്.ആർ. വിഭാഗത്തിൽ അപേക്ഷിക്കാൻ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും കെമിസ്ട്രി/ ബയോളജി കംപ്യൂട്ടർ സയൻസ് എന്നിവയിലൊ ന്നും വിഷയമായി പഠിച്ച പ്ല ജയിച്ചിരിക്കണം. പുരുഷന്മാർക്ക് കുറഞ്ഞത് 157 സെന്റിമീറ്ററും വനികൾക്ക് 152 സെന്റി മീറ്ററും ഉയരമുണ്ടായിരിക്കണം. മികച്ച ശാരീരികക്ഷമത, കാഴ്ചശക്തി എന്നി വയുണ്ടായിരിക്കണം. പ്രായപരിധി: 17, 21 വയസ്സ്. 2 അപേക്ഷകർ 2002 മേയ് 1 നും 2005 ഒക്ടോബർ 31-നും മധ്യേ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. അപേക്ഷ സമർപ്പിയ്ക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: www.joinindiannavy. gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക  ഫോട്ടോയും യോഗ്യതാ സർട്ടിഫി ക്കറ്റുകളും അപേക്ഷയ്ക്കൊപ്പം അപ് ലോഡ് ചെയ്യണം. 550 രൂപയാണ് അപേക്ഷാഫീസ്. ഫീസ് ഇന്റർനെറ്റ് ബാങ്കിങ്/ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ്/ യു.പി.ഐ. വഴി ഓൺലൈനായി അടയ്ക്കണം. എഴുത്തുപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇതേ വെബ്സൈറ്റിൽ പിന്നീട് ലഭ്യമാകും. ഡിസംബർ 8 മുതൽ അപേക്ഷിക്കാം. അവസാന തീയതി: ഡിസംബർ 17.