CAREERS

മെഡിക്കല്‍ ഓഫീസര്‍; താത്കാലിക നിയമനം

Alappuzha reporter

17 August 2022 , 4:51 AM

 

 

ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിന്റെ ആലപ്പുഴ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസറാകാന്‍ അവസരം. ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. ഒരൊഴിവാണുള്ളത്. കേരളത്തിലെ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നോ, സര്‍വ്വകലാശാലകള്‍ അംഗീകരിച്ചതോ ആയ കൗമാരഭ്യത്യം എം.ഡി. ഉളള ബി.എ.എം.എസ്.  ടി.സി.എം.സി. രജിസ്ട്രേഷന്‍. പ്രായപരിധി -40 ടൗണ്‍ സ്‌ക്വയറിനു സമീപം ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഓഗസ്റ്റ് 22-ന് രാവിലെ 11 മണിക്കാണ് അഭിമുഖം. ഉദ്യോഗാര്‍ഥികള്‍  പേര്, വയസ്, ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, വിലാസം, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡും ഓരോ പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഹാജരാകണം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഭിമുഖം നടത്തേണ്ടതിനാല്‍ 0477-2252965 എന്ന നന്പരില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.